പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടു പൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി
അരികില്‍ ഒഴുകി ഞാന്‍
(ഇളം പൂങ്കാറ്റിനോടും ...)
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെന്‍ന്ജിലെ ദാഹം നിന്‍റെതാക്കി നീയും
പൂച്ചങ്ങലൈക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍
നീര്‍ താമര താളില്‍ പനിനീര്‍ തുള്ളികളായി
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മള്‍
(പൂങ്കാറ്റിനോടും ...)
നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂപടങ്ങള്‍ തേടും രണ്ടു പൂപാറ്റകലായ്
കാല്പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥടകരായി
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറി വന്ന ശിശിരം നമ്മള്‍
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടു പൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി
അരികില്‍ ഒഴുകി ഞാന്‍
(ഇളം പൂങ്കാറ്റിനോടും ...)
0 comments:
Post a Comment