This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Tuesday, 18 October 2011

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടു പൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി
അരികില്‍ ഒഴുകി ഞാന്‍

(ഇളം പൂങ്കാറ്റിനോടും ...)

നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും
എന്‍ നെന്‍ന്ജിലെ ദാഹം നിന്‍റെതാക്കി നീയും
പൂച്ചങ്ങലൈക്കുള്ളില്‍ രണ്ടു മൌനങ്ങളെ പോല്‍
നീര്‍ താമര താളില്‍ പനിനീര്‍ തുള്ളികളായി
ഒരു ഗ്രീഷ്മ ശാഖിയില്‍ വിടരും വസന്തമായ്
പൂത്തുലഞ്ഞ പുളകം നമ്മള്‍

(പൂങ്കാറ്റിനോടും ...)

നിറമുള്ള കിനാവിന്‍ കേവുവള്ളമൂന്നി
അലമാലകള്‍ പുല്‍കും കായല്‍ മാറിലൂടെ
പൂപടങ്ങള്‍ തേടും രണ്ടു പൂപാറ്റകലായ്
കാല്പാടുകള്‍ ഒന്നാക്കിയ തീര്‍ത്ഥടകരായി
കുളിരിന്റെ കുമ്പിളില്‍ കിനിയും മരന്ദമായ്
ഊറി വന്ന ശിശിരം നമ്മള്‍

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ
കളികള്‍ ചൊല്ലി കാട്ടു പൂവിന്‍ കരളിനോടും നീ
നിഴലായി അലസമലസമായി
അരികില്‍ ഒഴുകി ഞാന്‍

(ഇളം പൂങ്കാറ്റിനോടും ...)

Tuesday, 11 October 2011

പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍

കാവ്യകലയുടെ കമലപ്പൊയ്കകള്‍ കണികണ്ടുണരും കവികള്‍
അനുഭൂതികളുടെ ഗോപസ്ത്രീകളെ ഒളികണ്ണെറിയുകയായിരുന്നു
പുരികക്കൊടിയാല്‍ അവരുടെ മാറില്‍ പൂവമ്പെയ്യുകയായിരുന്നു
അവരുടെ കയ്യിലെ മധുകുംഭത്തിലെ
അമൃതുകുടിയ്ക്കുകയായിരുന്നു
പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍
പൂര്‍വദിങ്മുഖമൊന്നു ചുവന്നു പുതിയ മനുഷ്യനുണര്‍ന്നു
പ്രതിഭകള്‍ കാവ്യപ്രതിഭകളങ്ങനെ
പുതിയ പ്രചോദനമുള്‍ക്കൊണ്ടു
കവികള്‍‍ ജീവിതഖനികള്‍ തേടും കലയുടെ സംഗരവീഥികളില്‍
വീണപൂക്കളെ വീണ്ടുമുണര്‍ത്തിയ ഗാനം നമ്മെ നയിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍
പല്ലനയാറിന്‍ തീരത്തില്‍ പത്മപരാഗകുടീരത്തില്‍
വിളക്കുവയ്ക്കും യുഗകന്യകയൊരു വിപ്ലവഗാനം കേട്ടൂ
മാറ്റുവിന്‍ ചട്ടങ്ങളെ- മാറ്റുവിന്‍ – മാറ്റുവിന്‍ – മാറ്റുവിന്‍
(നന്ദി, നമസ്കാരം)